Thodupuzha

ന്യൂമാന്‍ കോളേജില്‍ ശാസ്ത്ര സെമിനാര്‍ സംഘടിപ്പിച്ചു

തൊടുപുഴ: കാലാവസ്ഥാ വ്യതിയാനവും കാര്‍ഷികമേഖല നേരിടുന്ന പ്രതിസന്ധിയും എന്ന വിഷയത്തില്‍ ശാസ്ത്ര സമ്മേളനവും സംവാദവും ന്യൂമാന്‍ കോളേജില്‍ സംഘടിപ്പിച്ചു. ശാസ്ത്രജ്ഞന്മാരും പ്രകൃതി സംരക്ഷണ പ്രവര്‍ത്തകരും പങ്കെടുത്ത സമ്മേളനം ന്യൂമാന്‍ കോളേജ് ഫിസിക്‌സ് വിഭാഗത്തിന്റെയും പശ്ചിമഘട്ട സംരക്ഷണ സമിതിയുടെയും ഗാന്ധിദര്‍ശന്‍ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് നടന്നത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി.ജെ.ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫിസിക്‌സ് വിഭാഗം മേധാവി ഡോ. ബീന മേരി ജോണ്‍, പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി എന്‍ ശ്രീനിവാസന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ കാലാവസ്ഥാവ്യതി യാനവും വികസനപദ്ധതിയും’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അന്തരീക്ഷ ശാസ്ത്ര വിഭാഗം പ്രഫ. ഡോ. അഭിലാഷ് എസ് പ്രബന്ധം അവതരിപ്പിച്ചു. പശ്ചിമഘട്ട സംരക്ഷണ സമിതി കണ്‍വീ നര്‍ ഇ.പി അനില്‍ ഡോ. സുബിന്‍ ജോസ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!