Thodupuzha

കെ.എസ് കൃഷ്ണപിള്ള രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

തൊടുപുഴ: സി.പി.എം തൊടുപുഴ ഈസ്റ്റ്, വെസ്റ്റ്, മൂലമറ്റം, കരിമണ്ണൂര്‍ ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കെ.എസ് കൃഷ്ണപിള്ള രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.വൈകിട്ട് അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി നാലിടങ്ങളിലും വമ്പിച്ച പ്രകടനങ്ങള്‍ നടന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. തെടുപുഴ ഈസ്റ്റ് പ്രകടനം സമ്മേളന വേദിയായ മങ്ങാട്ടുകവലയില്‍ സമാപിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്, നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ വി.ബി വിനയന്‍, സബീന ബിഞ്ചു, ബി സജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തിന് ശേഷം കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി നാടകം അരങ്ങേറി. പുതിയ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടമായ കോടിയേരി ബാലകൃ-ഷ്ണന്‍ സ്മാരക മന്ദിരത്തിന്‍ എം.വി ഗോവിന്ദന്‍ തറക്കല്ലിട്ടു.

തൊടുപുഴ വെസ്റ്റില്‍ ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്തുനിന്ന് പ്രകടനം ആരംഭിച്ച് മുന്‍സിപ്പല്‍ മൈതാനത്ത് സമാപിച്ചു. സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ.കെ ജയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ.എം ബാബു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.ആര്‍ സോമന്‍, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.ആര്‍ ഷാജി, വി.ബി ദിലീപ്കുമാര്‍, ടിജു തങ്കച്ചന്‍, കെ.പി സുലോചന, മിനി മധു, എം.ആര്‍ സഹജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തിന് ശേഷം കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്‍സിന്റെ ഗാനമേള നടന്നു.

Related Articles

Back to top button
error: Content is protected !!