Moolammattam

മണപ്പാടി – ഇലപ്പള്ളി റോഡ് തകര്‍ന്നു: നടപടി സ്വീകരിക്കാതെ അധികൃതര്‍

മൂലമറ്റം: മണപ്പാടി – ഇലപ്പള്ളി റോഡ് തകര്‍ന്നു. ഗതാഗതം ദുഷ്‌ക്കരമായിട്ടും പൊതുമരാമത്ത് വകുപ്പ് മൗനംപാലിക്കുന്നതായി പരാതി. പതിനഞ്ച് വര്‍ഷം മുന്‍പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത മൂലമറ്റം-പുള്ളിക്കാനം വാഗമണ്‍ റോഡിന്റെ തുടക്ക ഭാഗമാണ് തകര്‍ന്ന് കിടക്കുന്നത്. ടാറിങ് പൊളിഞ്ഞ് കുണ്ടും കുഴിയുമായിക്കിടക്കുന്ന ഈ റോഡിലൂടെ കെ.എസ്.ആര്‍.ടി.സി -സ്വകര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അത് നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയാണ്. മണപ്പാടി മുതല്‍ ഇലപ്പള്ളി വരെ നാലു കിലോമീറ്ററോളം റോഡാണ്് തകര്‍ന്നു കിടക്കുന്നത്. വീട് പണിയാനും മറ്റും റോഡ് വെട്ടി ഓടകള്‍ അടച്ചതോടെ ഓടയിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെയാണ് ഒഴുകിയാണ് റോഡ് തകരുന്നത്. കണ്ണിക്കല്‍ ഇലപ്പള്ളി പുള്ളിക്കാനം തുടങ്ങിയ ആദിവാസി മേഖലയിലൂടെ പോകുന്ന റോഡായിട്ടും അധികാരികള്‍ മൗനം പാലിക്കുകയാണ്. ദിനംപ്രതി സ്‌കൂള്‍ കുട്ടികളടക്കം നൂറുകണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡ് നന്നാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!