Thodupuzha

നരബലിക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പ്രേംനസീര്‍ സുഹൃത് സമിതി ഐക്യ ദീപം തെളിയിച്ചു

തൊടുപുഴ : അന്ധവിശ്വാസങ്ങള്‍ നരബലിക്ക് കാരണമാകുന്നത് രാജ്യത്തിന് അപകടകരമായ സ്ഥിതി ഉളവാക്കുമെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ കലാകാരന്‍മാര്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹം മുന്നിലേക്ക് വരണമെന്നും തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അഭിപ്രായപ്പെട്ടു. നരബലിക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പ്രേംനസീര്‍ സുഹൃത് സമിതി തൊടുപുഴ ചാപ്റ്റര്‍ കാര്‍ഗില്‍ സ്മൃതി മണ്ഡപത്തില്‍ നടത്തിയ ഐക്യ ദീപം തെളിയിക്കല്‍ ചടങ്ങ് ഉദേഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥനയില്‍ സമിതി രക്ഷാധികാരികളായ കെ.ഹരിലാല്‍, വി.കെ.ബിജു, തൊടുപുഴ കൃഷ്ണന്‍ കുട്ടി, പ്രസിഡന്റ്് വിജയകുമാര്‍, സെക്രട്ടറി സന്തോഷ് മാത്യു, ജോ: സെക്രട്ടറി അശ്വതി സുമേഷ്, ഖജാന്‍ജി സന്ധ്യ സുരേഷ്, ആര്‍ട്‌സ് കണ്‍വീനര്‍ റഷീദ് മുഹമ്മദ്, തൊടുപുഴ ഫിലിം സൊസൈറ്റി ഭാരവാഹികളായ എന്‍. രവീന്ദ്രന്‍ , മഞ്ചു ഹാസന്‍, അനിത മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!