Velliyamattom

ടാന്‍സാനിയായില്‍ വാഹനാപകടത്തില്‍ മലയാളി വൈദികന്‍ മരിച്ചു

വെള്ളിയാമറ്റം : ടാന്‍സാനിയായില്‍ വാഹനാപകടത്തില്‍ മലയാളി വൈദികന്‍ മരിച്ചു. വെള്ളിയാമറ്റം പുതുമന പരേതനായ ജോസഫ് മാത്യു വിന്റെയും ഏലിക്കുട്ടി യുടെയും മകന്‍ ഫാ. മാത്യു പുതുമന( 67)യാണ് മരിച്ചത്. ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകിട്ട് 6.45നാ യിരുന്നു അപകടം. ടാന്‍സാനിയായിലെ ഇരിങ്കയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വീഴ്ത്തുക യായിരുന്നു .മഫിങ്ക മിഷന്‍ സ്റ്റേഷനില്‍ സേവനം ചെയ്യുകയായിരുന്നു.സലേഷ്യന്‍ സഭാഗമാണ്. മാതാവ് ഏലിക്കുട്ടി പാലാ കരൂര്‍ ഞാവള്ളി കുടുംബാംഗം. സഹോദരങ്ങള്‍ ലിസ്യു വഴക്കുളം, ജോസ് വെള്ളിയാമറ്റം, മേഴ്‌സി പാലാ കൊഴുവനാല്‍. സാംസ്‌കാരം ടാന്‍സാനിയയില്‍ പിന്നീട്.

 

Related Articles

Back to top button
error: Content is protected !!