Velliyamattom

വെള്ളിയാമറ്റം സെന്റ് ജോര്‍ജ് ദേവാലയത്തില്‍ തിരുനാള്‍ 19 മുതല്‍

വെള്ളിയാമറ്റം : സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍ 19 മുതല്‍ 21 വരെ നടത്തപ്പെടും. 19ന് വൈകിട്ട് 5ന് വികാരി ഫാ.ജയിംസ് വെട്ടുകല്ലേല്‍ കൊടിയേറ്റ്കര്‍മ്മം നിര്‍വ്വഹിക്കും.തുടര്‍ന്ന് , ലദീഞ്ഞ്, വി.കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം, സ്നേഹവിരുന്ന്, 6.45 ന് മൂവി നൈറ്റ്. 20ന് വൈകുന്നേരം 5 ന് സുറിയാനി കുര്‍ബാന അര്‍പ്പിക്കുന്നത് ചോലത്തടം സെന്‍മേരിസ് ചര്‍ച്ച് ഫാ. തോമസ് തയ്യില്‍ .21ന് രാവിലെ 7ന് വി.കുര്‍ബാന 3ന് വാദ്യമേളങ്ങള്‍, 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന പാലാ ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയിലെ ഫാ. വിന്‍സന്റ് മുങ്ങാമാക്കല്‍. 6.30ന് പ്രദക്ഷിണം കുരിശുപള്ളിയില്‍ , ലദീഞ്ഞ് വെള്ളിയാമറ്റം സെന്റ് ജോസഫ് ചര്‍ച്ച് ഫാ. മാത്യു മഠത്തില്‍. 8ന് സമാപന ആശിര്‍വാദം.

 

Related Articles

Back to top button
error: Content is protected !!