Thodupuzha

വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും

തൊടുപുഴ: റാവുത്തര്‍ ഫെഡറേഷന്‍ ജില്ലാ കമ്മറ്റി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തും.  ലോഗോ പ്രകാശനം തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് വെങ്ങല്ലൂര്‍ മുന്‍സിപ്പല്‍ യു.പി സ്‌കൂളില്‍ നിര്‍വഹിച്ചു. റാവുത്തര്‍ ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് വി.എസ് സയ്ദ് മുഹമ്മദ്, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ രാജീവ് പുഷ്പാംഗതന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.എം ഫിലിപ്പച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൊടുപുഴ മുന്‍സിപ്പാലിറ്റിയിലെ യു.പി സ്‌കൂളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട രണ്ടു പേരുടെ ഒരു ടീം എല്ലാ സ്‌കൂളില്‍ നിന്നും പങ്കെടുക്കാം. വിജയിക്കുന്ന ടീമിന് 5000 രൂപ ക്യാഷ് പ്രൈസും സ്‌കൂളിന് മൊമെന്റോയും നല്‍കുമെന്ന് റാവുത്തര്‍ ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് സയ്ദ് മുഹമ്മദ് അറിയിച്ചു. മത്സരം ജനുവരി അവസാന ആഴ്ച വെങ്ങല്ലൂര്‍ യു.പി സ്‌കൂളില്‍  നടത്തും. ഫോണ്‍: 961947665.

Related Articles

Back to top button
error: Content is protected !!