Thodupuzha

45വര്‍ഷത്തിന് ശേഷം കൂട്ടുകാര്‍ ഒത്തു ചേര്‍ന്നു; ഒപ്പം ഗുരുക്കന്മാരും

തൊടുപുഴ: നാലര പതിറ്റാണ്ടിനു ശേഷം കൂട്ടുകാര്‍ ഒത്തു ചേര്‍ന്നത് വ്യത്യസ്ത അനുഭവമായി. കലയന്താനി സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ 1976 -77 ബാച്ച് എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ ഒത്തു കൂടിയത്. 132 കുട്ടികളാണ് നാല് ബാച്ചുകളിലായി അന്ന് പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍ എല്ലാവരെയും ബാല്യകാല ഓര്‍മകളിലേക്ക് തിരിച്ചെത്തിച്ചു. ഹെഡ്മാസ്റ്റര്‍മാരില്‍ ഒരാളായ 93 വയസിലെത്തിയ പി.എ .ഉതുപ്പച്ചന്‍ സാറായിരുന്നു മുഖ്യ അതിഥി.പതിനഞ്ചോളം അധ്യാപകരും സംഗമത്തിന് എത്തിയിരുന്നു. യോഗത്തില്‍ സിറിയക്ക് ചെറുപുഷ്പ്പം അധ്യക്ഷത വഹിച്ചു.അന്നത്തെ ഹെഡ്മാസ്റ്റര്‍ പി .എ .ഉതുപ്പ് മുഖ്യ സന്ദേശം നല്‍കി. പ്രശസ്ത ഓര്‍ത്തോ സര്‍ജന്‍ ഡോ.ഒ.ടി .ജോര്‍ജ്,ടിസന്‍ തച്ചങ്കരി, പി.എം അബ്ബാസ്, ഡൊമിനിക് പാണങ്കാട്ട്,സെബാസ്റ്റ്യന്‍ തോമസ്, സജീവ്കുമാര്‍, ഉഷ, ജോണ്‍ ജോസഫ് കുറവിലങ്ങാട്, വേണുഗോപാല്‍, ഒ.എം . ജോസഫ് ,പി.സി .ജോണി , അവിരാന്‍കുട്ടി തുടങ്ങിയവര്‍ ഓര്‍മ്മകള്‍ പങ്കു വച്ചു. മുന്‍ വോളിബോള്‍ താരങ്ങളായ ഉഷ ,മേരി ജോസഫ്, ടി.ഒ മേരി, ടി.ജെ .ബേബി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഭക്തി ഗാന രചയിതാവ് ബേബി ജോണ്‍ കലയന്താനിക്കു ഉപഹാരം നല്‍കി. കെ.ജി പീറ്റര്‍ നേതൃത്വം നല്‍കിയ ഗാനമേള ,സ്റ്റീഫന്‍ അവതരിപ്പിച്ച വയലിന്‍ പ്രോഗ്രാമും സംഗമത്തിന് കൊഴുപ്പേകി .വിദേശത്തും നാട്ടിലുമായുള്ള സഹപാഠികളും കുടുംബാംഗങ്ങളും അധ്യാപകരുമായി 170 ആളുകള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!