Thodupuzha

റോഡ്‌ഷോ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

തൊടുപുഴ: അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനായി ”ജീവിതം 2022” റോഡ്‌ഷോ സംഘടിപ്പിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി. ലോക ട്രോമ ദിനത്തോട് അനുബന്ധിച്ചാണ് ബോധവത്കരണ പരിപാടി. തൊടുപുഴ ബസ് സ്റ്റാന്റില്‍ നിന്നും ജോയിന്റ് ആര്‍.ടി.ഒ പ്രദീപ് എസ്.എസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ആസ്റ്റര്‍ മെഡ്‌സിറ്റിയെ ഐ എം എ പ്രസിഡന്റ് ഡോ സുമി ചടങ്ങില്‍ അനുമോദിച്ചു.

റോഡപകടങ്ങളിലും പെട്ടെന്നുണ്ടാകുന്ന ആഘാതങ്ങളിലും ഉണ്ടാകുന്ന മരണങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തിവരുന്ന ”ബി ഫസ്റ്റ്” പദ്ധതിയുടെ ഭാഗമാണ് ”ജീവിതം 2022” റോഡ്‌ഷോ. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ സംഭവിക്കുന്ന മരണങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. വിവിധ സ്ഥാപനങ്ങളുമായി കൈകോര്‍ത്താണ് ആസ്റ്റര്‍ മെഡ്‌സിറ്റി ജനങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കുന്നത്. ഇതിനായി ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ വര്‍ക്ക്‌ഷോപ്പുകളും നടത്തിവരുന്നു.

Related Articles

Back to top button
error: Content is protected !!