Thodupuzha

തൊടുപുഴയിലെ റോഡുകളില്‍ റീ ടാറിംഗ് ആരംഭിച്ചു

തൊടുപുഴ: തൊടുപുഴയിലെ ബൈപാസുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളുടെ റീ ടാറിംഗ് ജോലികള്‍ ആരംഭിച്ചു. കോതായിക്കുന്ന് കെഎസ്ആര്‍ടിസി ബൈപാസിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചത്. കോതായിക്കുന്ന് ബൈപാസ്, കാഞ്ഞിരമറ്റം – മങ്ങാട്ടുകവല ബൈപാസ്, കുട്ടപ്പാസ് ഹോട്ടലിന്റെ മുന്നിലൂടെയുള്ള റോഡ്, പഴയ കെഎസ്ആര്‍ടിസിയുടെ മുന്നിലൂടെയുള്ള കാഞ്ഞിരമറ്റം ബൈപാസ്, തൊടുപുഴ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നിന്ന് ആരംഭിച്ച് റോട്ടറി ജംഗ്ഷനില്‍ എത്തുന്ന റോഡ്, ടെലിഫോണ്‍ ജംഗ്ഷനില്‍ നിന്ന് മങ്ങാട്ടുകവലക്കുള്ള ഉടുമ്പന്നൂര്‍ റോഡ് (മാര്‍ക്കറ്റ് റോഡ്) എന്നീ റോഡുകളിലാണ് ബിഎംബിസി റീ ടാറിംഗ് നടത്തുന്നത്. റോഡുകളുടെ ടാറിങ്ങിനായി 5.5 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെും നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും പി ജെ ജോസഫ് എംഎല്‍എ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!