Karimannor

എസ്.പി.സി പാസിങ് ഔട്ട് പരേഡ് നടത്തി

കരിമണ്ണൂര്‍: സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2020 -22 ബാച്ചിലെ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി. കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി പതാക ഉയര്‍ത്തിക്കൊണ്ട് പരേഡിന് തുടക്കം കുറിച്ചു. പരേഡ് കമാന്‍ഡര്‍ സ്‌നോബി സിംനോയ്, സെക്കന്റ് പരേഡ് കമാന്റര്‍ അനന്യ ഷിജോ എന്നിവര്‍ നയിച്ച പരേഡില്‍ പഞ്ചായത്ത് പ്രസിഡന്റ് സല്യൂട്ട് സ്വീകരിച്ചു. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജെയിംസ് കല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കരിമണ്ണൂര്‍ സി.ഐ സുമേഷ് സുധാകരന്‍, എസ്.പി.സി സബ് ഡിവിഷന്‍ എ.എസ്.എന്‍.ഒ എ.ആര്‍ കൃഷ്ണന്‍ നായര്‍, പി.ടി.എ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളില്‍, പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, പ്രധാനാധ്യാപകന്‍ സജി മാത്യു, സി.പി.ഒ ജിയോ ചെറിയാന്‍, എസി.പി.ഒ എലിസബത്ത് മാത്യു, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ എ.എസ്.ഐ പി. എ മുഹമ്മദ് അനസ്, എ. എസ്. യമുന, മുന്‍ എസ്.പി.സി ബ്ലെസി ബിജു, സ്റ്റാഫ് സെക്രട്ടറി ജോളി എം. മുരിങ്ങമറ്റം, സീനിയര്‍ അസിസ്റ്റന്റ് ഷേര്‍ളി ജോണ്‍ വടക്കേക്കര, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!