KarimannorLocal Live

കരിമണ്ണൂര്‍ വില്ലേജ് ഓഫീസര്‍ അബൂബക്കര്‍ ഇ.കെ ക്ക് യൂത്ത് കോണ്‍ഗ്രസ് ആദരം

തൊടുപുഴ : 2023 ലെ ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള റവന്യു വകുപ്പിന്റെ അവാര്‍ഡ് ലഭിച്ച കരിമണ്ണൂര്‍ വില്ലേജ് ഓഫീസര്‍ അബൂബക്കര്‍ ഇ.ക്കെ യെ യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിലാല്‍ സമദിന്റെ നേതൃത്തത്തില്‍ ആദരിച്ചു. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനം വില്ലേജ് ഓഫീസാണ് ജനങ്ങളെ സേവിക്കുന്നതില്‍ മറ്റു വില്ലേജ് ഓഫീസര്‍മാര്‍ക്കു മുന്നില്‍ അബൂബക്കര്‍ ഇ.കെ മാതൃകയാണെന്ന് ബിലാല്‍ സമദ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിബിന്‍ അഗസ്റ്റിന്‍, ഡിസിസി മെമ്പര്‍ ടി കെ നാസര്‍,എ എന്‍ ദിലീപ്കുമാര്‍,അജിംസ് ജബ്ബാര്‍,വിനോദ് കുമാര്‍,സിബി പുളിന്താനം എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!