Thodupuzha

ലഹരി വിപത്തിനെതിരെ ചിത്രങ്ങള്‍ ഒരുക്കി കലാകാരന്മാര്‍

കല്ലാനിക്കല്‍: ലഹരി വിപത്തിനെതിരെ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ കലാകാരന്മാര്‍ ചിത്രങ്ങള്‍ ഒരുക്കി. ഇന്ന് മുതല്‍ ആരംഭിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമിട്ട്, സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ നേതൃത്വത്തില്‍ നിറക്കൂട്ട് സംഘടിപ്പിച്ചത്. ലഹരി വ്യക്തി, കുടുംബം, സമൂഹം തുടങ്ങിയ തലങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് അശ്വിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാര്‍ ചിത്രങ്ങളിലൂടെ കോറിയിട്ടു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് പുല്ലന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. ആന്റണി പുലിമലയില്‍, പ്രിന്‍സിപ്പല്‍ ടോമി ഫിലിപ്പ്, എന്നിവര്‍ കലാകാരന്മാരെ അഭിനന്ദിച്ചു. സ്‌കൗട്ട് മാസ്റ്റര്‍ ജോബിന്‍ ജോര്‍ജ്, ഗൈഡ് ക്യാപ്റ്റന്‍ ഡോ. സില്‍വി തെരേസ് ജോസഫ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അനില്‍ എം ജോര്‍ജ് , യോദ്ധാവ് പദ്ധതി കോഡിനേറ്റര്‍ മേരി എസ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അധ്യാപകരായ സെബിന്‍ കെ എഫ്രം, സജി ജോസഫ് ,ലിനൊമോള്‍ജോസഫ്, പ്രിന്‍സി ജോയ്, ജൂഡിത് ജോര്‍ജ്, നന്ദഗോപന്‍ എന്നിവര്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

Related Articles

Back to top button
error: Content is protected !!