Thodupuzha

തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളില്‍ സംസ്‌കൃത ദിനാഘോഷം

തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും തൊടുപുഴ വിദ്യാഭ്യാസ ജില്ല സംസ്‌കൃത അക്കാദമിക കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളില്‍ സംസ്‌കൃത ദിനാഘോഷം നടത്തി.നൂറോളം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സംസ്‌കൃത ദിനാഘോഷത്തില്‍ പങ്കാളികളായി. കുട്ടികള്‍ക്കായി പ്രശ്‌നോത്തരി മത്സരവും അദ്ധ്യാപകര്‍ക്കായി ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. സംസ്‌കൃത അക്കാദമിക കൗണ്‍സില്‍ തൊടുപുഴ വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് സജി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തൊടുപുഴ ഡി.ഇ.ഒ ശ്രീലത ഇ. എസ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപനരംഗത്ത് മികവുപുലര്‍ത്തിയവരെ തൊടുപുഴ എ.ഇ.ഒ ഷീബ മുഹമ്മദ് ആദരിച്ചു. ഗായകന്‍ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ കലാസദസ്സ് സംഘടിപ്പിച്ചു. ഏകദിന ശില്പശാല വിധു പി നായര്‍ നയിച്ചു.ഹെഡ്മാസ്റ്റര്‍ റ്റി.എല്‍ ജോസഫ് , ജില്ലാ സെക്രട്ടറിയായ മിനിമോള്‍ ആര്‍, സബ്ജില്ലാ സെക്രട്ടറിമാരായ അമൃത ആര്‍ നായര്‍ ,മനോജ് പി.ജി, സജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!