Thodupuzha

തൊടുപുഴ പഴയപാലത്തില്‍ നിന്നും  പുഴയില്‍ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം

തൊടുപുഴ: തൊടുപുഴ പഴയപാലത്തില്‍ നിന്നും പുഴയില്‍ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം.  കോലാനി കണ്ടംകുളത്തിൽ ജോജോ ജോര്‍ജ് (26) ആണ്  ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. പോലീസും ഫയര്‍ഫോഴ്സും രണ്ടു മണിക്കൂറോളം നടത്തിയ രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് ജോജോയെ കരയ്ക്കെത്തിച്ചത്. ജോജോ പുഴയിലേയ്ക്ക് ചാടുന്നത് കണ്ട വഴിയാത്രക്കാര്‍ ഉടന്‍ തന്നെ  പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും  ശക്തമായ പുഴയിലേക്കിറങ്ങാന്‍ സാധിച്ചില്ല.

തുടർന്ന് തൊടുപുഴ ഫയർഫോഴ്സ് സംഭവ സലത്തെത്തി. രക്ഷാ പ്രവർത്തനത്തിന് സഹകരിക്കാതെ പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണില്‍ പിടിച്ചിരുന്ന യുവാവിനെ അഗ്‌നിരക്ഷാ സേനാംഗത്തിലൊരാള്‍ പാലത്തിൽ നിന്ന് കയർ കെട്ടി ഇറങ്ങി രക്ഷപെടുത്തുകയായിരുന്നു.  ഇയാളെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേനാംഗങ്ങളും, പോലീസും, നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Related Articles

Back to top button
error: Content is protected !!