Thodupuzha

തൊടുപുഴ നിയോജക മണ്ഡലത്തിലെ കരട് വോട്ടര്‍ പട്ടികകളുടെ പ്രകാശനം ഇന്ന്

തൊടുപുഴ: സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി തൊടുപുഴ നിയോജക മണ്ഡലത്തിലെ കരട് വോട്ടര്‍ പട്ടികകളുടെ പ്രകാശനം ഇന്ന് രാവിലെ 10.30 ന് തൊടുപുഴ അബ്ദുള്‍ കലാം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും.വോട്ടര്‍ പട്ടികകളുടെ പ്രകാശനം ജനകീയ സാന്നിദ്ധ്യത്തില്‍ പ്രസിദ്ധീകരിക്കണമെന്ന ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അദ്ധ്യക്ഷനായുള്ള ചടങ്ങില്‍ തൊടുപുഴ തഹസീല്‍ദാര്‍ എം .അനില്‍കുമാര്‍ അബ്ദുല്‍ കലാം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന 98,99 എന്നീ ബൂത്തുകളിലെ ബി എല്‍ ഓ മാര്‍ക്ക് കരട് വോട്ടര്‍ പട്ടിക കൈമാറി പ്രകാശന കര്‍മ്മം നിര്‍വഹിക്കും. ചടങ്ങില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും പൊതു ജനങ്ങളും പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!