Thodupuzha

തെരുവ് വിചാരണ സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരേ തെരുവ് വിചാരണ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം. എ അന്‍സാരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അക്ബര്‍ ടി.എല്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മാരായ ബിലാല്‍ സമദ്, സോയിമോന്‍ സണ്ണി, അരീഫ് കരീം, ഫസല്‍ സുലൈമാന്‍, ഷിയാസ് മാളിയേക്കല്‍, ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ കനകന്‍, കെ.എസ്.യു ജില്ലാ സെക്രട്ടറിമാരായ നിതിന്‍ ലൂക്കോസ്, വിഷ്ണുദേവ് എന്നിവര്‍ പ്രസംഗിച്ചു.ഡി.സി.സി മെമ്പര്‍ എ.എം ഷാജഹാന്‍, മണ്ഡലം പ്രസിഡന്റുമാരായ ബിബിന്‍ ജോസഫ്, അപ്സിന്‍ ഫ്രാന്‍സിസ്, രഞ്ജിത് എം.കെ, അല്‍ത്താഫ് സുധീര്‍, ഫസല്‍ അബ്ബാസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!