Thodupuzha

തൊടുപുഴ – പാലാ റൂട്ടിലെ സോളാര്‍ ലൈറ്റുകള്‍ കണ്ണടച്ചിട്ട് വര്‍ഷങ്ങള്‍

തൊടുപുഴ: തൊടുപുഴ – പാലാ റൂട്ടിലെ സോളാര്‍ ലൈറ്റുകള്‍ കണ്ണടച്ചിട്ട് വര്‍ഷങ്ങള്‍. ലൈറ്റുകള്‍ ഒന്നും തന്നെ തെളിയാത്ത നിലയിലാണ്. സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്തേണ്ട ഏജന്‍സിയാകട്ടെ തകരാര്‍ പരിഹരിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നുമില്ല.

അനര്‍ട്ടിന്റെ ഊര്‍ജ മിത്ര പദ്ധതി വഴിയാണ് സംസ്ഥാന പാതയില്‍ 1100 സോളാര്‍ ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. തൊടുപുഴ മുതല്‍ പാലാ വരെയുള്ള ഭാഗത്തെ ലൈറ്റുകളില്‍ പലതും തകര്‍ന്ന നിലയിലാണ്. ചിലതില്‍ നിന്നും ബാറ്ററിയു൦ മോഷണം പോയിട്ടുണ്ട്. പാനല്‍ സ്ഥാപിച്ചിരിക്കുന്ന തൂണുകള്‍ പലതും വാഹനമിടിച്ചും മറ്റും തകരുകയും ചെയ്തിട്ടുണ്ട്.

കൊടും വളവുകളുള്ള റോഡുകളിൽ അപകടം പതിവു സംഭവമാണ്. എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം. റോഡില്‍ വെളിച്ചമില്ലാത്തതു മൂലമാണ് വളവു തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതെന്നു൦ പരാതികൾ ഏറെ ലഭിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ തയാറാകുന്നുല്ലെന്നു൦ നാട്ടുകാർ ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!