Thodupuzha

പാറക്കടവിലെ ഡമ്പിംഗ് യാര്‍ഡിന്റെ സ്ഥിതി സംബന്ധിച്ച് സമഗ്രമായ പഠനം നടത്തണം

തൊടുപുഴ: നഗരസഭയിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പാറക്കടവിലെ ഡമ്പിംഗ് യാര്‍ഡിന്റെ സ്ഥിതി സംബന്ധിച്ച് സമഗ്രമായ പഠനം നടത്തണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം. യു.ഡി.എഫ് കൗണ്‍സിലര്‍ അഡ്വ. ജോസഫ് ജോണാണ് കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യമുന്നയിച്ചത്. തൊടുപുഴ നഗരസഭ വലിയ ഗൗരവത്തോടെ ഇപ്പോഴുള്ള സ്ഥിതിഗതി വിലയിരുത്തി പരിഹാര മാര്‍ഗം കണ്ടില്ലെങ്കില്‍ തൊടുപുഴയിലും ബ്രഹ്‌മപുരം ആവര്‍ത്തിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തൊടുപുഴ നഗരസഭ മാലിന്യ സംസ്‌കരണം നടത്തുന്നതിനായി പാറക്കടവിലെ ഡമ്പിങ് യാര്‍ഡില്‍ പ്രത്യേക കെട്ടിടം നിര്‍മിക്കുകയും അവിടെ ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റ് വളമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ നേരത്തെ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നഗരത്തിലെ വീടുകളില്‍ നിന്നും ഹരിത കര്‍മസേന ശേഖരിക്കുന്ന ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി അവിടെ നിക്ഷേപിച്ചിരിക്കുകയാണ്. ഇതിന് പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ജൈവ പച്ചക്കറി മാലിന്യങ്ങള്‍ ഇതിന്റെ മറ്റൊരു വശത്ത് എല്ലാ ദിവസവും ലോറിയില്‍ കൊണ്ടു വന്ന് നിക്ഷേപിക്കുകയാണ്. ജൈവ മാലിന്യങ്ങള്‍ സംസ്്കരിക്കുന്നതിനുള്ള പദ്ധതി തുടരാന്‍ നടപടി സ്വീകരിക്കുകയും, ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഗ്രീന്‍ കേരള കമ്പനി മറ്റ് സ്വകാര്യ കമ്പനികള്‍ക്കോ കൈമാറ്റം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ബ്രഹ്‌മപുരത്തെ സ്ഥിതിയുടെ അതേ രൂപത്തില്‍ തന്നെയാണ് പാറക്കടവിലെ ഡമ്പിംഗ് യാര്‍ഡിന്റെയും സ്ഥിതി. പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി വിഷയം പഠിക്കണമെന്നും അടിയന്തര ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം കൗണ്‍സിലില്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!