Thodupuzha

തൊടുപുഴ – പുളിയന്‍മല റോഡ്  ഉദ്ഘാടനം രാഷ്ട്രീയ തട്ടിപ്പ്: യു.ഡി.എഫ്

തൊടുപുഴ: തൊടുപുഴ – പുളിയന്‍മല റോഡിന്റെ ഉദ്ഘാടന പരിപാടി രാഷ്ട്രീയ നാടകമാണെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാനും കണ്‍വീനറും ആരോപിച്ചു. സാധാരണഗതിയിലുള്ള പാച്ച് വര്‍ക്കുകളും ഇടവിട്ടുള്ള റീടാറിങും ഒഴികെ പൂര്‍ണമായ അര്‍ത്ഥത്തിലുള്ള റോഡ് നിര്‍മാണം നടത്താതെ ഉദ്ഘാടന മാമാങ്കം നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. മീന്‍മുട്ടിക്കും കുളമാവിനും ഇടക്കുള്ള റോഡുഭാഗം പലയിടങ്ങളിലും തകര്‍ന്ന്തരിപ്പണമായിട്ടാണ് കിടക്കുന്നത്. സുഗമമായി വാഹനം ഓടിക്കുവാന്‍പോലും പറ്റാത്തനിലയിലാണ് റോഡിന്റെ പലഭാഗങ്ങളും. പാച്ച് വര്‍ക്കുകളും ഭാഗികമായി റീടാറിങും നടത്തിയിട്ടുള്ള ഒട്ടേറെ റോഡുകള്‍ കേരളത്തിലുണ്ട്. അത്തരം റോഡുകളുടെ കൂടി ഉദ്ഘാടനപരിപാടി നടത്തി റോഡ് വികസനം ഇടതുമുന്നണി സര്‍ക്കാരിന്റെ നേട്ടമാണെന്ന് വരുത്തിതീര്‍ക്കാനുള്ള തരംതാഴ്ന്ന രാഷ്ട്രീയ നാടകം പൊതുസമൂഹം തിരിച്ചറിയണമെന്ന് യു.ഡി.എഫ്. നേതാക്കള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!