Thodupuzha

തൊടുപുഴയില്‍ സ്റ്റേഡിയം: പി.ജെ ജോസഫ് എം.എല്‍.എ നിവേദനം നല്‍കി

 

തൊടുപുഴ: ടൗണില്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ ആവശ്യമായിട്ടുള്ള ഫണ്ട് സംസ്ഥാന ബജറ്റില്‍ വകയിരുത്തണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് പി.ജെ ജോസഫ് എം.എല്‍.എ ധനകാര്യ വകുപ്പ് മന്ത്രിക്ക് പ്രത്യേക നിവേദനം നല്‍കി. തൊടുപുഴയിലെ സ്റ്റേഡിയം നിര്‍മാണത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നതാണ്. തുടര്‍ന്ന് വന്ന കാലഘട്ടത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് ആവശ്യമായ സ്ഥലമെടുപ്പ് നടപടികളും ആരംഭിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 12 ഏക്കര്‍ സ്ഥലം കല്ലിട്ട് തിരിക്കുന്ന നടപടികള്‍ വരെ പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്. എന്നാല്‍ അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ കോവിഡ് കാലഘട്ടത്തില്‍ ഫണ്ടിന്റെ അപര്യാപ്തതയുണ്ട് എന്നുള്ള കാരണത്താല്‍ സ്റ്റേഡിയത്തിന്റെ സ്ഥലമെടുപ്പ് നടപടികളുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ മുമ്പ് അനുവദിച്ച ഒരു ജോലി എന്ന നിലയില്‍ അടിയന്തരമായി ഈ വര്‍ഷത്തെ ബജറ്റില്‍ തുക ഉള്‍പ്പെടുത്തി എത്രയും വേഗം ഒരു സ്റ്റേഡിയം എന്ന തൊടുപുഴക്കാരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!