ChuttuvattomThodupuzha

തൊടുപുഴ വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഭൂനിയമ ഭേദഗതി ബില്ലിന്റെ കോപ്പി കത്തിച്ചു

തൊടുപുഴ: ഭൂനിയമ ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന കരട് ബില്ല് ഇടുക്കി ജില്ലയിലെ കുടിയേറ്റ കര്‍ഷകരെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു. നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ജില്ലയിലുടനീളം വ്യാപക പ്രതിഷേധം നിലനില്‍ക്കുകയാണ്. ഇതോടനുബന്ധിച്ച് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം കരട് ബില്ലിന്റെ കോപ്പി കത്തിച്ച് കൊണ്ടുള്ള പ്രതിഷേധ സമരങ്ങള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി തൊടുപുഴ വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച സമര പരിപാടി സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് രാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പി.ജെ അവിര മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എന്‍.ഐ ബെന്നി, ജോസ് അഗസ്റ്റ്യന്‍, റോബിന്‍ മൈലാടി, സിബി ജോസഫ്, കെ.എ ഷഫീഖ്, കെ.ജി സജിമോന്‍, സി.എസ് മഹേഷ്, ജോസ്ലറ്റ് മാത്യു, എസ്. ജയകുമാര്‍, പി. പൗലോസ്, സോയി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജോസഫ് കുര്യന്‍, പി.പി. ജോസ്, മാത്യു കുര്യന്‍, ഷിബു സ്‌കറിയ, നിബു കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!