Thodupuzha

ഗവ. വൊക്കെഷണല്‍ ഹയര്‍ സെക്കന്‍ഡറി  സ്‌കൂളിന് പ്രവേശനം കവാടം നിര്‍മിച്ചു

തൊടുപുഴ: മര്‍ച്ചന്റസ് യൂത്ത് വിങും പെരുനിലം ജൂവല്ലറിയും സംയുക്തമായി ഗവ. വൊക്കെഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നിര്‍മിച്ച് നല്‍കുന്ന പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. യൂത്ത് വിങ് പ്രസിഡന്റ് താജു എം.ബി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വാസന്തി ടി.സി, പ്രിന്‍സിപ്പല്‍ സംഗീത കെ.എ, വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് അഫ്‌സല്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി രാജു തരണിയില്‍, മുന്‍ സന്തോഷ് ട്രോഫി താരം പി.എ സലീംകുട്ടി, അനസ് പെരുനിലം, യൂത്ത് വിങ് ട്രഷറര്‍ മനു തോമസ്, കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് കുട്ടപ്പാസ്, സിയാദ് അഭിലാഷ്, ഉമേഷ്, ജോര്‍ജ്കുട്ടി, സിനാജ്, നിസാര്‍, രമേഷ് പി.കെ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!