Thodupuzha

മൂവാറ്റുപുഴ-തേനി ഹൈവേ:  ഡീന്‍ കുര്യാക്കോസ് എം.പി സന്ദര്‍ശിച്ചു

തൊടുപുഴ: നിര്‍ദിഷ്ട മൂവാറ്റുപുഴ-തേനി ഹൈവേയുടെ പെരുമാങ്കണ്ടം ഭാഗത്ത് ഗതിമാറുന്നുവെന്ന ആക്ഷേപം നേരില്‍ കാണുന്നതിനായി ഡീന്‍ കുര്യാക്കോസ് എം.പി, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും പഞ്ചായത്ത് അധികൃതരോടുമൊത്ത് സ്ഥലം സന്ദര്‍ശിച്ചു. കോട്ട റോഡ് കുമാരമംഗലം കോടിക്കുളം അതിര്‍ത്തിയില്‍ ഏകദേശം ഒരു കിലോമീറ്റര്‍ മുറിയാനുള്ളത് റോഡിന്റെ വികസന സാധ്യതയെ ബാധിച്ചിരിക്കുകയാണെന്നും ഇത് പരിശോധിക്കുമെന്നും റോഡ് നേര്‍രേഖയില്‍ തന്നെ തുടരുമെന്നും എം.പി ഉറപ്പ് നല്‍കി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിയന്‍, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനോജ് കോക്കാട്ട്, ഭാരവാഹികളായ എം.ജെ ജോണ്‍, ടി.ജി.ജി കൈമള്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി, അഡ്വ സെബാസ്റ്റിയന്‍ ജോസ്, ജോസ് മാടവന, വിജയന്‍, ഷാജി, ജോസ് ചക്കിട്ടകുടി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!