Thodupuzha

ദേശഭക്തിഗാന  മത്സരം: വിജയികളെ പ്രഖ്യാപിച്ചു  

തൊടുപുഴ: സ്വാതന്ത്ര്യ ലബ്ധിയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അമൃത മഹോത്സവം എന്ന പരിപാടിയോടനുബന്ധിച്ച് സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ദേശഭക്തിഗാനം, പ്രദേശിക ചരിത്രരചന എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തി. എല്‍.പി., യു.പി., എച്ച്.എസ്., വിഭാഗങ്ങള്‍ക്കായി നടത്തിയ ദേശഭക്തി ഗാന മത്സരത്തില്‍ താഴെപ്പറയുന്ന സ്‌കൂളുകള്‍ വിജയികളായി.

എല്‍.പി.വിഭാഗം ഒന്നാം സ്ഥാനം: ജി.ഇ.എം.ജി.എച്ച്.എസ്.ശാന്തിഗ്രാം

യു.പി.വിഭാഗം ഒന്നാം സ്ഥാനം: ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പണിക്കന്‍കുടി

എച്ച്.എസ്. വിഭാഗം ഒന്നാം സ്ഥാനം: എസ്.എന്‍.എം.വി.എച്ച്.എസ്.എസ്. വണ്ണപ്പുറം

പ്രദേശിക ചരിത്രരചനയില്‍ ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ അഷ്മിന അഷറഫ് ഒന്നാം സ്ഥാനവും, വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇമ്മാനുവല്‍ ജോസഫ് രണ്ടാം സ്ഥാനവും നേടി. യു.പി.വിഭാഗത്തില്‍ കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എയ്ഞ്ചല്‍ ബാബു ഒന്നാം സ്ഥാനവും മ്‌ളാമല ഫാത്തിമ ഹൈസ്‌കൂളിലെ അഷിത അനില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായ സ്‌കൂളുകള്‍ക്ക് ട്രോഫിയും വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ,് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും നല്‍കുമെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദുമോള്‍ ഡി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!