Arakkulam

അറക്കുളത്ത് കല്‍പ വൃക്ഷം നട്ട്  പ്രധാനമന്ത്രിയെ ആദരിച്ചു

മൂലമറ്റം: പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് 20 ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷത്തിന്റെ ഭാഗമായി കല്‍പ വൃക്ഷം നട്ട് നരേന്ദ്ര മോഡിയെ ആദരിച്ചു. യുവമോര്‍ച്ച അറക്കുളം പതിനാലാം വാര്‍ഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പന്ത്രണ്ടാം മൈലിലെ ഫലവൃക്ഷ തൈകള്‍ വളരുന്ന ‘കദളീവനം പാര്‍ക്കില്‍ ‘ തെങ്ങിന്‍ തൈ നട്ടത്. തൈ നടീല്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അഭിരാം മേനോന്‍ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ തൈകള്‍ നട്ടും,രക്തദാനം നടത്തിയും തോടുകള്‍ ശുചീകരിച്ചും പ്രധാനമന്ത്രിയുടെ ജന്‍മദിന ആഘോഷങ്ങള്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയാണ് യുവമോര്‍ച്ചയുടെ ലക്ഷ്യം.

Related Articles

Back to top button
error: Content is protected !!