Thodupuzha

2021-22 വര്‍ഷത്തെ 10, 12 ക്ലാസ്‌ ബോര്‍ഡ്‌ പരീക്ഷകളില്‍ മാറ്റവുമായി സി.ബി.എസ്‌.ഇ. രണ്ട്‌ ടേമുകളിലായി ആകും പരീക്ഷ

തൊടുപുഴ : 2021-22 വര്‍ഷത്തെ 10, 12 ക്ലാസ്‌ ബോര്‍ഡ്‌ പരീക്ഷകളില്‍ മാറ്റവുമായി സി.ബി.എസ്‌.ഇ. രണ്ട്‌ ടേമുകളിലായി ആകും പരീക്ഷ. ഈ മാസം അവസാനത്തോടെ പുതുക്കിയ സിലബസ്‌ പുറത്തുവിടും. സിലബസിനെ രണ്ടായി ഭാഗിച്ചാകും ടേം പരീക്ഷ നടത്തുക. രണ്ട്‌ ടേമുകളിലെയും മാര്‍ക്കുകള്‍ കൂട്ടിചേര്‍ത്താകും അന്തിമ മാര്‍ക്ക്‌ ലിസ്‌റ്റ്‌.

നവംബര്‍- ഡിസംബര്‍ മാസങ്ങളിലാകും ആദ്യ ടേം പരീക്ഷ. രണ്ടാം ടേം പരീക്ഷ മാര്‍ച്ച്‌ -ഏപ്രില്‍ മാസങ്ങളില്‍ നടത്തും. സാഹചര്യങ്ങള്‍ വിലയിരുത്തി സി.ബി.എസ്‌.ഇയാകും പരീക്ഷാതീയതികള്‍ നിശ്‌ചയിക്കുക. 9, 10 ക്ലാസുകളില്‍ ഒരു ടേമില്‍ മൂന്ന്‌ പീരിയോഡിക്‌ പരീക്ഷകളുണ്ടാകും. 11, 12 ക്ലാസുകളില്‍ യൂണിറ്റ്‌ ടെസ്‌റ്റ്‌, പ്രാക്‌ടിക്കലുകള്‍, പ്രോജക്‌ടുകള്‍ എന്നിവയുടെ അടിസ്‌ഥാനത്തിലാകും ടേമിലെ മാര്‍ക്കുകള്‍ കണക്കാക്കുക.

Related Articles

Back to top button
error: Content is protected !!