Uncategorized
ഉടുമ്പന്നൂര്‍ കോട്ടക്കവലയ്ക്കു സമീപം പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു


തൊടുപുഴ: ഉടുമ്പന്നൂര്‍ കോട്ടക്കവലയ്ക്കു സമീപം പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ജീപ്പില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. സ്ഥലം കൈയേറുന്നുവെന്ന പരാതിയെകുറിച്ച് അന്വേഷിക്കാനാണ് എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ എത്തിയത്. പിന്നീട് മടങ്ങിപ്പോകാന്‍ തിരിക്കുന്നതിനായി പിന്നോട്ട് എടുത്ത ജീപ്പ് മണലിലും ചെളിയിലും പുതഞ്ഞതോടെ വാഹനം മുന്നോട്ടെടുക്കാന്‍ കഴിയാതെ വന്നു. ഇതോടെ എസ്.ഐയും പോലീസുകാരും ചേര്‍ന്ന് വാഹനം തള്ളി മുന്നോട്ട് നീക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നോട്ട് ഉരുണ്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
