പോലീസ് പിടിവാശിയെന്ന് ആരോപണം; മുട്ടത്ത് വാഹന പരിശോധന പരാതിക്ക് ഇടയാക്കി


തൊടുപുഴ: ലോക്ഡൗണ്‍ പരിശോധനയുടെ പേരില്‍ മുട്ടത്ത് പോലീസ് പിടിവാശിയെന്ന് ആരോപണം.
ടൗണില്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തിയത് വ്യാപകമായ പരാതിക്ക് ഇടയാക്കി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ റോഡില്‍ കുടുങ്ങി. ഞായറാഴ്ച രാവിലെ മുതല്‍ മുട്ടം പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയാണ് ഗതാഗത സ്തംഭനത്തിന് കാരണമായത്. മരണ വീട്ടില്‍ പോകാന്‍ എത്തിയ കുടുംബത്തെ പോകാന്‍ അനുവദിക്കുകയും തിരികെ വന്നപ്പോള്‍ പിഴയീടാക്കുകയും ചെയ്തു എന്ന് പരാതിയുണ്ട്. ശനിയും ഞായറും ലോക് ഡൗണ്‍ ആയതിനാല്‍ അത്യാവശ്യക്കാരാണ് പുറത്ത് ഇറങ്ങിയത്. വിവിധ ആവശ്യത്തിനായി മുട്ടത്തിലൂടെ കടന്ന് വരേണ്ടി വന്നവരാണ് പോലീസിന്റെ പിടിവാശിക്ക് മുന്നില്‍ ബുദ്ധിമുട്ടിയത്. മറ്റ് പോലീസ് സ്റ്റേഷന് പരിധികളില്‍ ഒന്നും ഇത്തരം പരിശോധന ഇല്ലാത്തപ്പോഴാണ് മുട്ടത്ത് മാത്രം റോഡില്‍ വാഹനങ്ങള്‍ തടഞ്ഞിടുന്നതെന്ന് ആക്ഷേപമുണ്ട്. ഇത് യാത്രക്കാരില്‍ കടുത്ത അമര്‍ഷമാണ് ഉണ്ടാക്കിയത്.
