Thodupuzha

അനൗണ്‍സര്‍ റഷീദ് കലയന്താനിയുടെ  ഗാംഭീരശബ്ദം ഇനി ഓര്‍മ.

തൊടുപുഴ: കോവിഡ് ദുരിതകാലം കഴിഞ്ഞു അനൗണ്‍സ്‌മെന്റിനു കാത്തിരുന്ന റഷീദ് കലയന്താനി (65) ആഗ്രഹം സാധിക്കാതെ യാത്രയായി. ശനിയാഴ്ച പുലര്‍ച്ചെ നെയ്യശേരിയിലുള്ള വസതിയിലാണ് സംസ്ഥാനത്തു തന്നെ അറിയപ്പെടുന്ന അനൗണ്‍സര്‍ കൂടിയായ റഷീദിന്റെ അന്ത്യം. കുന്നം കാരൂപ്പാറ സ്വദേശിയായ റഷീദ് അനൗണ്‍സറായപ്പോള്‍ പേരിനൊപ്പം കലയന്താനി കൂടി ചേര്‍ക്കുകയായിരുന്നു. ന്യൂജെന്‍ രീതികള്‍ പരസ്യ പ്രചാരണ രംഗത്ത് വന്നപ്പോഴും റഷീദ് ഈ മേഖലയില്‍ സജീവമായിരുന്നു. കലാനിലയം നാടകവേദിയുടെ സ്ഥിരം അനൗണ്‍സറായി കേരളത്തിലങ്ങോളമിങ്ങോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പ് കലാനിലയം നാടകമേള തൊടുപുഴയില്‍ എത്തിയപ്പോഴും അനൗണ്‍സര്‍ റഷീദായിരുന്നു. റെക്കോര്‍ഡ് ചെയ്ത രീതിക്കുപകരം ലൈവായി അനൗണ്‍സ് ചെയ്യുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. കലാനിലയം കൃഷ്ണന്‍നായര്‍ക്കൊപ്പം പ്രവര്‍ത്തിച്ച റഷീദ് പിന്നീട് കൃഷ്ണന്‍നായരുടെ മകന്‍ അനന്ത പദ്മനാഭനോടോപ്പവും പ്രവര്‍ത്തിച്ചിരുന്നു. കോവിഡ് ദുരിതം കഴിഞ്ഞു അനൗണ്‍സ്‌മെന്റ് മേഖലയില്‍ വീണ്ടും സജീവമാകാമെന്ന് ആഗ്രഹിച്ചിരിക്കെയാണ് മരണം. കബറടക്കം നടത്തി. ഭാര്യ മിസിരിയ കൊല്ലംമാട്ടേല്‍ കുടുംബാംഗം. മക്കള്‍: സുനിത, റംഷി. മരുമക്കള്‍: ഷാഹിദ് (കോതമംഗലം ), സബിന്‍സ് (മൂവാറ്റുപുഴ)

Related Articles

Back to top button
error: Content is protected !!