എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കൈയേറ്റ ശ്രമം: ഒരാള്‍ അറസ്റ്റില്‍


തൊടുപുഴ: കരിമണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്‍പില്‍ ഡ്യൂട്ടിക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. കരിമണ്ണൂര്‍ കിളിയഭാഗത്ത് പന്നാരക്കുന്നേല്‍ ബിനു(38-കണ്ണായി) ആണ് പിടിയിലായത്. തൊടുപുഴ എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എ.ഐ സുബൈറിന് നേരെയായിരുന്നു കൈയേറ്റ ശ്രമം. ബിവറേജസ് ഔട്ട് ലെറ്റിന് മുമ്പില്‍ ക്യൂ തെറ്റിച്ച് മുമ്പില്‍ കയറാന്‍ ശ്രമിച്ച ആളെ ക്യൂവില്‍ നിന്ന് മറ്റുള്ളവരുടെ ആവശ്യപ്രകാരം നിയന്ത്രിക്കുന്നതിന് ഇടയിലാണ് എക്‌സൈസ് ഓഫീസര്‍ക്ക് നേരെ കൈയേറ്റം ഉണ്ടായത്. കരിമണ്ണൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി ബിവറേഡ് ഔട്ട് ലെറ്റുകളില്‍ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം എക്‌സൈസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
