KarimannorLocal Live

ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം : കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കരിമണ്ണൂര്‍ : ബന്ധുക്കള്‍ തമ്മിലുള്ള കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് കെഎസ്ഇബി യിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി 9 ഓടെ കരിമണ്ണൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയിലാണ് കെഎസ്ഇബി കാളിയാര്‍ അസിസ്റ്റന്റ് എന്ജിനീയര്‍ പ്രിയങ്കയും ഇവരുടെ അമ്മാവന്‍മാരും തമ്മില്‍ തര്‍ക്കമുണ്ടായത്. എ.ഇ യുടെ താമസ സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കൈയ്യാങ്കളിയില്‍ എത്തുകയായിരുന്നു. വലിയ ബഹളമായതോടെ പ്രദേശവാസികള്‍ ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്. ഇതേ തുടര്‍ന്ന് പ്രിയങ്ക കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. അമ്മാവന്‍മാരായ ഗോപാലന്‍, ചന്ദ്രന്‍ എന്നീ വയോധികര്‍ക്കെതിരെയാണ് പരാതി. പിന്നീട് അമ്മാവന്‍മാരും പരാതി നല്‍കി. ഇരുവരുടേയും മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ രണ്ടു കൂട്ടര്‍ക്കുമെതിരെ കരിമണ്ണൂര്‍ പോലീസ് കേസെടുത്തു.

Related Articles

Back to top button
error: Content is protected !!