സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും


തൊടുപുഴ :സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ജില്ലകളിലെ സ്ഥിതി വിലയിരുത്താന്‍ കലക്ടര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ നിന്നും താഴുന്നില്ല. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കലക്ടര്‍മാരെ ഉള്‍പ്പെടുത്തി അവലോകന യോഗം ചേരുന്നത്.രോഗികളുടെഎണ്ണം കുറയാത്തതിനാല്‍ വടക്കന്‍ ജില്ലകളില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും.അതേസമയം, സംസ്ഥാനത്ത് കേന്ദ്ര സംഘത്തിന്‍റെ സന്ദര്‍ശനം തുടരുകയാണ്.ഇന്ന് കൊല്ലം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന സംഘം പാരിപ്പിള്ളി മെഡിക്കല്‍ കോളജിലെ ചികിത്സാ സൗകര്യം വിലയിരുത്തും. ഉച്ചയ്ക്ക് ശേഷം കലക്ടരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാളെ പത്തനംതിട്ടയിലും കേന്ദ്രസംഘം സന്ദര്‍ശിക്കും.
