Thodupuzha

ജനാധിപത്യ സംരക്ഷണ സമിതി പ്രതിഷേധാഞ്ജലി അര്‍പ്പിച്ചു

തൊടുപുഴ: ഫാ. സ്റ്റാന്‍സ്വാമിയുടെ മരണത്തില്‍ വിവിധ രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു ജനാധിപത്യ സംരക്ഷണ സായാഹ്‌നഹ്ന സംഗമത്തില്‍ പ്രതിഷേധാഞ്ജലികള്‍ അര്‍പ്പിച്ചു. യുവജനവേദി സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ കെ. ടോമി അധ്യക്ഷത വഹിച്ചു. മാര്‍ക്‌സിസ്റ്റ്-ലെനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്‌ളാഗ്) ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് (എസ്) ജില്ലാ സെക്രട്ടറി അനില്‍ രാഘവന്‍, ടി.യു.സി.ഐ ജില്ലാ കമ്മിറ്റി അംഗം ജോര്‍ജ് തണ്ടേല്‍, ചെറുകിട ടാപ്പിങ് തൊഴിലാളി സംരക്ഷണ സമിതി പ്രസിഡന്റ് പി.എസ് ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!