ജനകീയ പോലീസ് കാന്റീനുകള്‍ നിര്‍ത്തലാക്കരുത്: പി.സി തോമസ്


തൊടുപുഴ: കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്നു വരുന്ന പോലീസ് കാന്റീനുകള്‍ നിര്‍ത്തലാക്കരുതെന്നു കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി തോമസ്. സാധാരണക്കാര്‍ക്കു കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ നടന്നു വരുന്ന ഇത്തരം കാന്റീനുകള്‍ സാധാരണ ജനങ്ങള്‍ക്ക് ഏറെ ഗുണകരമായ ജനകീയ പോലീസ് കാന്റീനുകളായി മാറിയിട്ടുണ്ട്. കേരളത്തിലെ പല മേഖലകളിലും ഇതുപോലെ പോലീസ് കാന്റീനുകള്‍ നടക്കുന്നുണ്ടെങ്കിലും, ഇടുക്കി ജില്ലയിലാണ് മൊത്തമുള്ള 5 നിയോജകമണ്ഡലങ്ങളിലും വളരെ പ്രയോജനകരമായി ഇവ നടന്നു വരുന്നത്. ഇടുക്കി ജില്ലയിലെ അടിമാലി, തൊടുപുഴ, കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം,ഇടുക്കി, എന്നീ സ്ഥലങ്ങളില്‍ നടക്കുന്ന പോലീസ് കാന്റീനുകള്‍ നിര്‍ത്തലാക്കാന്‍ കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു എന്ന വാര്‍ത്ത സാധാരണക്കാരുടെ ഇടയില്‍ വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്ന് തോമസ് പറഞ്ഞു.
ഏതോ വലിയ ഹോട്ടല്‍ ഉടമകളെ സഹായിക്കാന്‍ വേണ്ടിയാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നും ആക്ഷേപമുണ്ട്. ഇതു സംബന്ധിച്ച് പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കു തോമസ് കത്തയച്ചു.
