ഡിവൈഎഫ്ഐ ഇടപെട്ടു ; അനീനയുടെ വീട്ടിൽ വൈദ്യുതി എത്തി


തൊടുപുഴ : അനീന ബിനോയ് എന്ന അഞ്ചാം ക്ലാസുകാരി ഉത്സാഹത്തോടെയാണ് വീട്ടിൽ ആദ്യമായെത്തിയ വൈദ്യുതിയെ വരവേറ്റത്. 12 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇരുട്ടത്തോട് വെള്ളാരംപാറയിൽ ബിനോയ് വർഗീസിന്റെ വീടിൽ വൈദ്യുതി എത്തിയത്. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ബിനോയുടെ മകളും, നെടിയശാല സെന്റ് മേരീസ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയുമായ അനീനക്ക് വിക്ട്ടേഴ്സ് ചാനലിൽ ക്ലാസ്സുകൾ കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. അനീനയുടെ അവസ്ഥ മനസ്സിലാക്കിയ സ്കൂൾ പ്രധാനാധ്യാപിക ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി പി സുമേഷിനെ വിവരമറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് ഡിവൈഎഫ്ഐ മണക്കാട്, വഴിത്തല മേഖല കമ്മിറ്റിയിലെ പ്രവർത്തകർ ബിനോയുടെ വീട്ടിൽ നേരിട്ടെത്തി വിവരങ്ങൾ മനസിലാക്കി. 12 വർഷങ്ങൾക്ക് മുൻപ് ബിനോയ് വാങ്ങിച്ച സ്ഥലത്തിന്റെ ആധാര നടപടികൾ ചില കാരണങ്ങളാൽ പൂർത്തിയാക്കാൻ സാധിച്ചില്ല. ഇതിനെ തുടർന്നാണ് വൈദ്യുതി കണക്ഷൻ അപേക്ഷ നൽകാൻ സാധിക്കാത്തത്. ബിനോയുടെ അവസ്ഥയും, അനീനയുടെ പഠനം തുടങ്ങണമെന്ന ആവശ്യവും മനസ്സിലാക്കിയ ഡിവൈഎഫ്ഐ പ്രവർത്തകർ മുന്നിട്ടിറങ്ങി. പ്രവർത്തകർ നേരിട്
