യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കുടുംബ സത്യഗ്രഹം നടത്തി


തൊടുപുഴ: പെട്രോള്‍ ഡീസല്‍ പാചകവാതക വിലവര്‍ധനവിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന നികുതി കൊള്ളക്കെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം തൊടുപുഴ നിയോജകമണ്ഡലത്തില ഇരുന്നൂറോളം മുനിസിപ്പല്‍ പഞ്ചായത്ത് വാര്‍ഡുകളിലെ വസതികളില്‍ നേതാക്കളും പ്രവര്‍ത്തകരും കുടുംബ സത്യാഗ്രഹം നടത്തി. യു.ഡി.എഫ് ജില്ലാ ചെയര്മാന് അഡ്വ. എസ്. അശോകന്, ജില്ലാ കണ്‍വീനര്‍ പ്രഫ. എം.ജെ ജേക്കബ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ്, യു.ഡി.എഫ് ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു, നിയോജകമണ്ഡലം കണ്‍വീനര്‍ എന്‍.ഐ ബെന്നി, ചെയര്മാന് പി.എന്‍ സീതി, അഡ്വ. ജോസി ജേക്കബ്, ജോണ്‍ നേടിയപാല, ജാഫര്‍ഖാന്‍ മുഹമ്മദ്, എ.എം ദേവസ്യ, വി.ഇ താജുദ്ദീന്, ഇന്ദു സുധാകരന്, അഡ്വ. ജോസഫ് ജോണ്‍, ലീലാമ്മ ജോസ്, ഷിബിലി സാഹിബ്, ഷാഹുല്‍ പള്ളത്തുപറമ്പില്‍, കെ.ജി കണ്ണകദാസ്, സി.ക ശിവദാസ്, ജോസ് ചുവപ്പുങ്കല്‍, എന്‍.കെ ബിജു, മനോജ് കോക്കാട്ട്, ടി.എല്‍ അക്ബര്‍ എന്നിവര്‍ നേതൃത്വം നല്കി.
