Thodupuzha

പ്രശസ്‌ത ചലച്ചിത്ര സംവിധായകനും നി‌ര്‍മ്മാതാവും തിരക്കഥാകൃത്തും, ഛായാഗ്രാഹകനുമായ ആന്റണി ഈസ്‌റ്റ്മാന്‍ (75) അന്തരിച്ചു. 

പ്രശസ്‌ത ചലച്ചിത്ര സംവിധായകനും നി‌ര്‍മ്മാതാവും തിരക്കഥാകൃത്തും, ഛായാഗ്രാഹകനുമായ ആന്റണി ഈസ്‌റ്റ്മാന്‍ (75) അന്തരിച്ചു. തൃശൂര്‍‌ മെഡിക്കല്‍ കോളേജില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.

 

തൃശൂ‌ര്‍ കുന്നംകുളം ചൊവ്വന്നൂരിലെ മുരിങ്ങാശേരി കുര്യാക്കോസിന്റെയും മാര്‍ത്തയുടെയും മകനായി 1946 ഓഗസ്‌റ്റ് 26നാണ് ജനനം. ചൊവ്വന്നൂ‌ര്‍ സെന്റ്.തോമസ് സ്‌കൂള്‍, കുന്നംകുളം ഗവ.ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ പഠനം നടത്തി. അറുപതുകളില്‍ എറണാകുളത്ത് ഈസ്‌റ്റ്മാന്‍ എന്നപേരില്‍ സ്‌റ്റുഡിയോ തുടങ്ങി ഫോട്ടോഗ്രാഫറായി ജീവിതമാരംഭിച്ച ആന്റണി പത്രങ്ങള്‍ക്കും പിന്നീട് വാരികകള്‍ക്കും അതിന് ശേഷം ചലച്ചിത്ര മേഖലയിലുള‌ളവ‌ര്‍ക്കും ചിത്രമെടുത്തുഅന്നുമുതല്‍ അദ്ദേഹം ആന്റണി ഈസ്‌റ്റ്മാനായി.

 

പിന്നീട് നിശ്ചല ഛായാഗ്രാഹണത്തില്‍ പുതിയ തലങ്ങള്‍ ആവിഷ്‌കരിച്ച അദ്ദേഹം വൈകാതെ ചലച്ചിത്ര മേഖലയിലെത്തി. 1979ല്‍ കോടമ്ബാക്കത്ത് നിന്നും അദ്ദേഹം കണ്ടെത്തിയ വിജയലക്ഷ്‌മിയാണ് 1981ല്‍ പുറത്തിറങ്ങിയ ‘ഇണയെ തേടി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലെത്തിയ സില്‍ക്ക് സ്‌മിത. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഉള്‍പ്പടെ പലരെയും സിനിമാ മേഖലയിലേക്ക് കൊണ്ടുവന്നത് ആന്റണി ഈസ്‌റ്റ്‌മാനാണ്.

 

വര്‍ണത്തേര്, മൃദുല, ഐസ്ക്രീം, അമ്ബട ഞാനേ, വയല്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ആന്റണി ഈസ്‌റ്റ്മാനാണ്. ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍, ഇവിടെ ഈ തീരത്ത്, ഐസ്‌ക്രീം, തസ്‌ക്കരവീരന്‍, ക്ളൈമാക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് കഥയും മൃദുല എന്ന ചിത്രത്തിന് തിരക്കഥയുമെഴുതി.

 

തിരക്കഥാകൃത്ത് ജോണ്‍പോളാണ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആന്റണി ഈസ്‌റ്റ്മാന്റെ മരണവാര്‍ത്ത അറിയിച്ചത്. സംസ്‌കാരം പിന്നീട് നടത്തും.

Related Articles

Back to top button
error: Content is protected !!