കാര്‍ഗില്‍ രക്തസാക്ഷി മണ്ഡപത്തിലെ തെറ്റ് തിരുത്തണമെന്ന് ആവശ്യം ഉയരുന്നു


തൊടുപുഴ: തൊടുപുഴ മുന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള കാര്‍ഗില്‍ രക്തസാക്ഷി മണ്ഡപത്തില്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ള തിയതി തിരുത്തണമെന്ന് കേരള കോണ്‍ഗ്രസ് (എം) വെള്ളിയാമറ്റം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. രക്തസാക്ഷി മണ്ഡപത്തില്‍ കാര്‍ഗില്‍ വിജയ ദിവസമായി രേഖപ്പെടുത്തിയിരിക്കുന്നത് ജൂണ്‍ 25 എന്നാണ്. ഈ തിയതി തിരുത്തി ജൂലായ് 26 എന്നാക്കണമെന്നും സന്തോഷ് കുമാറിന്റെ ബഹുമാനാര്‍ഥം മുന്‍സിപ്പല്‍ പാര്‍ക്കിന് ലാന്‍സ് നായിക് പി.കെ സന്തോഷ് കുമാര്‍ സ്മാരക പാര്‍ക്ക് എന്ന് നാമകരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റ് ജോസി വേളാച്ചേരി യുടെ നേതൃത്ത്വത്തില്‍ വെട്ടിമറ്റം വാര്‍ഡ് പ്രസിഡന്റ് ആന്റണി പള്ളിക്കരയും പഞ്ചായത്തു വൈസ് പ്രസിഡന്റ് ലാലി ജോസിയും ചേര്‍ന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജിന് നിവേദനം നല്‍കി.
