Moolammattam
എ.കെ.സി.സി പ്രതിഷേധിച്ചു


മൂലമറ്റം: ഫാ.സ്റ്റാന്‍ സ്വാമിക്ക് നീതി നിഷേധിച്ചതില്‍ എ.കെ.സി.സി മൂലമറ്റം മേഖല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഫൊറോന വികാരിയും മേഖല ഡയറക്ടറുമായ ഫാ. കുര്യന് കാലായില്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അജില്‍ പനച്ചിക്കല്‍, അസി. വികാരി ഫാ. സെബാസ്റ്റിയന് പേണ്ടാനത്ത്, രൂപത സെക്രട്ടറി ഫ്രാന്‍സീസ് കരിമ്പാനി, സംസ്ഥാന സമിതി അംഗം സിബി മാളിയേക്കല്‍, ബെന്നി അഞ്ചാനിക്കല്‍, ബേബി കുന്നത്ത്, ടോമി മൈലാടുംപാറ, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം റോയി ജെ. കല്ലറങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.
