Thodupuzha
മൃഗസംരക്ഷണ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന് ജില്ലാ കണ്വന്ഷന് നടത്തി


തൊടുപുഴ: മൃഗസംരക്ഷണ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന് (എ.എച്ച്.ഡി.എം.എസ്.എ) ജില്ലാതല രൂപീകരണ കണ്വന്ഷന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം.കെ. റഷീദ് അധ്യക്ഷത വഹിച്ചു. എ.എച്ച്.ഡി.എം.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം സിന്ധുലാല്‍ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ഡി. ബിനില്‍, എ.എച്ച്.ഡി.എം.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം പോള്‍ പി. കുരീക്കല്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വി.ആര്. ബീനാമോള്‍, ലൈവ് സ്റ്റോക്ക് ഇന്സ്പെകേ്ടഴ്സ് യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. സാജന്, കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് ഡോ. നിഷാന്ത് എം. പ്രഭ, ആര്. ബിജുമോന്, കെ.ബി. ബിജു എന്നിവര്‍ പങ്കെടുത്തു.
ഭാരവാഹികളായി ഷൗക്കത്തലി വി.എം. (പ്രസിഡന്റ്), ശോഭ എം.കെ., ബിനോജ് എം. അമ്പാട്ട് (വൈസ് പ്രസിഡന്റുമാര്‍), ബിനു പി. അഗസ്റ്റിയന് (സെക്രട്ടറി), മിനി കെ.ടി., ബിജു കെ.ബി. (ജോയിന്റ് സെക്രട്ടറിമാര്‍), ഷംസുദീന്‍ പി.എ. (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
