Velliyamattom

ബി.ജെ.പിയുടെ പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം: ജില്ലാതല ഉദ്ഘാടനം നടന്നു

വെള്ളിയാമറ്റം: ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്മൃതി ദിനത്തോടനുബന്ധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. വെള്ളിയാമറ്റം പഞ്ചായത്തിലൂടെ ഒഴുകുന്ന വടക്കനാര്‍ പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. 13 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന മാന്താനം കടവ് മുതല്‍ തേന്‍മാരി പാലം വരെ ഭാഗത്താണ് വരുന്ന ഒരാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പുഴയുടെ ഇരുകരകളിലും പുഴയിലും അടിഞ്ഞുകൂടിയിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇത്തരത്തില്‍ നീക്കും.

മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. എസ്. അജി മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഇന്‍ ചാര്‍ജ് പി. പ്രബീഷ്, ജില്ലാ സെക്രട്ടറി അഡ്വ. അമ്പിളി അനില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.കെ. അബു, പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ മോഹന്‍, ജനറല്‍ സെക്രട്ടറി പ്രമോദ്, പ്രോഗ്രാം മണ്ഡലം ഇന്‍ചാര്‍ജ് കെ.ജി. സന്തോഷ്, മണ്ഡലം വൈസ് പ്രസിഡന്റ് സിജിമോന്‍ ചേന്ദമംഗലം, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി സന്തോഷ് പി.ആര്‍, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണായി നിധിന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!