Local LiveVelliyamattom

വെള്ളിയാമറ്റം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഊട്ടുനേര്‍ച്ച

തൊടുപുഴ : നവതിയുടെ നിറവിലെത്തിയ തീര്‍ത്ഥാടന കേന്ദ്രമായ വെള്ളിയാമറ്റം സെന്റ് ജോസഫ്‌സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന്റെയും ഊട്ടുനേര്‍ച്ചയുടെയും ഒരുക്കം പൂര്‍ത്തിയായതായി വികാരി ഫാ.മാത്യു മഠത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 4.45ന് ജപമാല, 5ന് കഴുന്ന് പ്രദക്ഷിണം, 5.15ന് നൊവേന.തുടര്‍ന്ന് വിശുദ്ധകുര്‍ബാന-ഫാ. ജയിംസ് വെട്ടുകല്ലേല്‍. പ്രസംഗം-ഫാ.ജേക്കബ് റാത്തപ്പിള്ളില്‍.

നാളെ വൈകിട്ട് 4.30ന് ജപമാല, നൊവേന. 5.15ന് വിശുദ്ധകുര്‍ബാന-ഫാ.സജി പൂവത്തുകാട്.പ്രസംഗം-ഫാ. മാത്യു വട്ടമാക്കല്‍. തുടര്‍ന്ന് പ്രദക്ഷിണം-ഫാ. ടിന്റോ തോണിക്കുഴി. പ്രധാന തിരുനാള്‍ ദിനമായ 19ന് രാവിലെ 9.15ന് ദിവ്യകാരുണ്യ ആരാധന, ജപമാല, നൊവേന.

10ന് തിരുനാള്‍ സമൂഹബലി-ഫാ. ഫ്രാന്‍സിസ് കമ്പോളത്ത്, ഫാ. വിജോഷ് മുള്ളൂര്‍, ഫാ. ടിന്റോ തോണിക്കുഴി. തുടര്‍ന്ന് പ്രദക്ഷിണം. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഊട്ടുനേര്‍ച്ച എന്നിവ നടക്കുമെന്ന് ഇടവക സെക്രട്ടറി ജോബി ജോസഫ്, ജനറല്‍ കണ്‍വീനര്‍ ഷൈജു കുശവര്‍കുന്നേല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഷാജി മുതുകുളം എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!