Uncategorized

അര്‍ജുന്‍ പാണ്ഡ്യന്‍ ജില്ലാ വികസന കമ്മീഷണറായി ചുമതലയേറ്റു

ഇടുക്കി ജില്ലാ വികസന കമ്മീഷണറായി അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു. ജില്ല കളക്ടര്‍ എച്ച് ദിനേശന്‍ മുന്‍പാകേയാണ് ചുമതലയേറ്റെടുത്തത്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് നടപ്പാക്കകുന്ന പദ്ധതികളും നടത്തിപ്പ് ചുമതലകളും ജില്ലാ കളക്ടര്‍ വികസന കമ്മീഷണറോട് പങ്കുവെച്ചു. 2017 ഐഎഎസ് ബാച്ചുകാരനായ ഇദ്ദേഹം കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന്് ഒക്ടോബര്‍ 2019 മുതല്‍ മെയ് 2021 വരെ ഒറ്റപ്പാലം സബ്കലക്ടറായിരുന്നു. 2021 മെയ് 31 മുതല്‍ ജൂലൈ അഞ്ചു വരെ മാനന്തവാടി സബ്കലക്ടറായും സേവനം അനുഷ്ഠിച്ചശേഷമാണ് മാതൃ ജില്ലയായ ഇടുക്കിയിലെത്തുന്നത്. ഇടുക്കി ഏലപ്പാറ ബൊണാമി കുമരംപറമ്പില്‍ പാണ്ഡ്യന്റെയും ഉഷയുടെയും മകനാണ്.

Related Articles

Back to top button
error: Content is protected !!