Thodupuzha
ജില്ലാ പോലീസ് ലൈബ്രറി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി


തൊടുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പോലീസ് ലൈബ്രറി 25000 രൂപ സംഭാവന നല്കി. മന്ത്രി റോഷി അഗസ്റ്റിന് ലൈബ്രറി സെക്രട്ടറി സനല്‍ ചക്രപാണി തുക കൈമാറി. ജില്ലാ പോലീസ് മേധാവി ആര്. കറുപ്പസാമി, കെ.എസ് ഔസേഫ്, ജോസഫ് കുര്യന്, പി.കെ ബൈജു, ഇ.ജി മനോജ് കുമാര്‍, ടി.പി രാജന്, ടി.എം ബിനോയി എന്നിവര്‍ പങ്കെടുത്തു.
