Thodupuzha
അമ്മയെയും രണ്ടു മക്കളെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി


തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം വീട്ടമ്മയെയും രണ്ട് മക്കളെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. നെടിയശാല സ്വദേശിയായ 35കാരിയെയും 15 വയസുള്ള മകളളെയും 13 കാരനായ മകനെയുമാണ് ഗുരുതരാവസ്ഥയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൻ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് തൊടുപുഴ പോലീസ് എത്തി ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. തുടർന്ന് ഇവർ കുറച്ചു നാളായി ഒരു യുവാവിനൊപ്പമായിരുന്നു താമസം. ഇയാൾ അടുത്തിടെ ഇവരെ ഉപേക്ഷിച്ചു പോയി. ഇതിന്റെ മാനസിക വിഷമത്തിലാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നു പോലീസ് അറിയിച്ചു.
