Thodupuzha
ഇളംദേശത്ത് സംഘർഷം: പെരുമ്പാവൂർ സ്വദേശിയായ യുവാവിന് വെട്ടേറ്റു


തൊടുപുഴ: ഇളംദേശത്ത് കഞ്ചാവ് മാഫിയകള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയായ യുവാവിന് വെട്ടേറ്റു. കൈയ്ക്ക് സാരമായി പരുക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ പരുക്കേറ്റ യുവാവ് സമീപത്തെ വീട്ടില്‍ ഓടിക്കയറുകയായിരുന്നു. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴ പോലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലേക്കയ്ക്ക് മാറ്റുകയായിരുന്നു. യുവാവിന്റെ മൊഴിയെടുത്ത ശേഷം സംഭവത്തില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
