Thodupuzha
ഇളംദേശത്ത് യുവാവിന് വെട്ടേറ്റ സംഭവം: അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു


തൊടുപുഴ: ലഹരി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ഇളംദേശത്ത് ദുരൂഹ സാഹചര്യത്തില്‍ യുവാവിനു വെട്ടേറ്റ സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. വെട്ടേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന പെരുമ്പാവൂര്‍ സ്വദേശിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ചു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ത്തെ തുടര്‍ന്നാണ് യുവാവിന്റെ കൈ.്ക്ക് വെട്ടേറ്റത്. പരുക്കേറ്റ യുവാവിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
