Uncategorized
കാഞ്ഞാര്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം നടത്തി


കാഞ്ഞാര്‍: വായനാപക്ഷാചരണത്തിന്റെ ഭാഗമായി കാഞ്ഞാര്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വി.സാംബശിവന്‍ ജന്മദിന അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പ്രസിഡന്റ് എം.കെ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ജോര്‍ജ് അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എ. സുരേഷ് കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
