Thodupuzha
വ്യാപാരികള്‍ പന്തം കൊളുത്തി പ്രതിഷേധ സമരം നടത്തി


തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്ന് നടത്തുന്ന കടയടപ്പ് സമരത്തിന്റെയും ഉപവാസ സമരത്തിന്റെയും മുന്നോടിയായി മര്‍ച്ചന്റ്‌സ് യൂത്ത് വിങിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. യൂത്ത് വിങ് പ്രസിഡന്റ് താജു എം.ബി അധ്യക്ഷത വഹിച്ചു. തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരിണിയില്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിങ് വൈസ് പ്രസിഡന്റ് റിയാസ് മഹാറാണി, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നാസര്‍ സൈര, യൂത്ത് വിങ് കമ്മിറ്റി അംഗങ്ങളായ ജോര്‍ജ്കുട്ടി ജോസ്, ഉമേഷ്, മുനീര്‍, ബിനു കീരിക്കാട്ട്, യൂത്ത് വിങ് ജോയിന്റ് സെക്രട്ടറി ജോഷി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
